---
title: "#death | ഹൃദയാഘാതം, പ്രവാസി മലയാളി മദീനയിൽ മരിച്ചു"
english_title: "#Heartattack #Expatriate #Malayali #died #Medina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263791/heartattack-expatriate-malayali-died-medina"
published_at: "2025-01-16T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788bb82a81a3_gcc.jpg"
keywords: []
---

# #death | ഹൃദയാഘാതം, പ്രവാസി മലയാളി മദീനയിൽ മരിച്ചു

> **Lead Summary:** **മദീന: **ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി നാസർ പാലേക്കോട്ട് ആണ് മരിച്ചത്.

## Article Content

**മദീന: **ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി നാസർ പാലേക്കോട്ട് ആണ് മരിച്ചത്.

താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കവേ വഴിയിൽ വെച്ച് മരിക്കുകയായിരുന്നു.

22 വർഷത്തോളമായി മദീനയിൽ പ്രവാസിയാണ്. ഭാര്യ: റുഫ്സീന, മക്കൾ: മുഹമ്മദ് നിഹാൽ (മദീന), നിഹാദ്, നസാൽ, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263791/heartattack-expatriate-malayali-died-medina)