---
title: "#accident | ഷാ​ർ​ജ​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച്​ യു​വ​തി മ​രി​ച്ചു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ"
english_title: "#youngwoman #died #being #hit #speeding #car #Sharjah #driver #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/263972/youngwoman-died-being-hit-speeding-car-sharjah-driver-arrested"
published_at: "2025-01-17T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789ea6f5ceb7_dfdf.jpg"
keywords: []
---

# #accident | ഷാ​ർ​ജ​യി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച്​ യു​വ​തി മ​രി​ച്ചു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

> **Lead Summary:** **ഷാ​ർ​ജ: [** റോ​ഡ്​ മു​റി​ച്ച്​ ക​ട​ക്ക​വെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച്​ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​റെ ഷാ​ർ​ജ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**ഷാ​ർ​ജ: [** റോ​ഡ്​ മു​റി​ച്ച്​ ക​ട​ക്ക​വെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച്​ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​റെ ഷാ​ർ​ജ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഷാ​ർ​ജ​യി​ലെ ഖ​ർ​ബ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്​ അ​പ​ക​ടം.

27കാ​രി​യാ​യ അ​റ​ബ്​ യു​വ​തി​യാ​ണ്​ മ​രി​ച്ച​ത്. സീ​ബ്ര ലൈ​നി​ലൂ​ടെ അ​ല്ലാ​തെ റോ​ഡ്​ മു​റി​ച്ച്​ ക​ട​ക്ക​വെ കാ​റി​ടി​ച്ച്​ തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​ൽ ഖ​ർ​ബ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/263972/youngwoman-died-being-hit-speeding-car-sharjah-driver-arrested)