#murdercase | പ്രഭാത ഭക്ഷണത്തെച്ചൊല്ലി വഴക്ക്; അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തിയ മകന്‍റെ വധശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി

#murdercase | പ്രഭാത ഭക്ഷണത്തെച്ചൊല്ലി വഴക്ക്; അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തിയ മകന്‍റെ വധശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി
Jan 18, 2025 03:54 PM | By Susmitha Surendran

കുവൈത്ത് സിറ്റി : (gcc.truevisionnews.com)  കുവൈത്തില്‍ പിതാവിനെ കൊലപ്പെടുത്തുകയും മാതാവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ബിദൂണിയുടെ വധശിക്ഷ ശരിവെച്ച് ഉന്നത കോടതി.

പ്രഭാത ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. തോക്കുകൊണ്ട് വെടിവെച്ചാണ് ഇയാള്‍ പിതാവിനെ കൊലപ്പെടുത്തിയത്. മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

അല്‍-ഫിര്‍ദൗസ് പ്രദേശത്താണ് സംഭവം ഉണ്ടായത്. വിചാരണക്കിടെ പ്രതി കുറ്റം സമ്മതിച്ചു. താന്‍ ലഹരിക്ക് അടിമയായിരുന്നെന്നും പ്രതി പറഞ്ഞു. പ്രഭാത ഭക്ഷണത്തെ ചൊല്ലി മാതാവുമായി തര്‍ക്കിച്ചതാണ് സംഭവത്തിന്‍റെ തുടക്കം.

തര്‍ക്കം വഴക്കായപ്പോള്‍ പിതാവ് ഇതില്‍ ഇടപെട്ടു. തുടര്‍ന്ന് കയ്യാങ്കളിയിലേക്ക് എത്തുകയും പ്രതി പിതാവിനെ തോക്കെടുത്ത് വെടിവെക്കുകയുമായിരുന്നു.

പിതാവിന്‍റെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാള്‍ തൽക്ഷണം മരിച്ചു. താന്‍ ബോധമില്ലാതെ ചെയ്തതാണെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.

ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ സ്വബോധത്തോടെയല്ല കൃത്യം നടത്തിയതെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കാസേഷന്‍ കോടതിയാണ് പ്രതിയുടെ വധശിക്ഷ ശരിവെച്ചത്.

#fighting #over #breakfast #Kuwait #court #upholds #death #sentence #son #who #shot #killed #his #father

Next TV

Related Stories
കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

Jun 12, 2025 12:04 PM

കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം...

Read More >>
ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

Jun 12, 2025 11:58 AM

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്...

Read More >>
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

Jun 12, 2025 08:15 AM

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു...

Read More >>
ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

Jun 11, 2025 04:48 PM

ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനം; ഖത്തറിൽ രണ്ട് വിദേശികൾ അറസ്റ്റിൽ

അനധികൃതമായി കോസ്മെറ്റിക് മെഡിക്കൽ സേവനങ്ങൾ നടത്തിയ 2 വിദേശികൾ ഖത്തറിൽ...

Read More >>
പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 10, 2025 06:33 PM

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍...

Read More >>
Top Stories