---
title: "പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു"
english_title: "Expatriate Keralite dies in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/26450/expatriate-keralite-dies-in-dubai"
published_at: "2022-02-15T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b15f542684_death.jpg"
keywords: []
---

# പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു

> **Lead Summary:** **അബുദാബി : **തിരുവനന്തപുരം സ്വദേശിയായ യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കുമാരപുരം മുറിഞ്ഞപാലം സാബുവിന്റെയും സഞ്ചിതയുടെയും മകന്‍ ഷിനു സാബു ആണ് മരിച്ചത്.

## Article Content

**അബുദാബി : **തിരുവനന്തപുരം സ്വദേശിയായ യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കുമാരപുരം മുറിഞ്ഞപാലം സാബുവിന്റെയും സഞ്ചിതയുടെയും മകന്‍ ഷിനു സാബു ആണ് മരിച്ചത്.

അബുദാബിയില്‍ റൂബിസലൂണ്‍ ഗ്രൂപ്പില്‍ ജോലി ചെയ്‍ത് വരികയായിരുന്നു. ഭാര്യ - എസ്. പ്രജിത്. രണ്ട് മക്കളുണ്ട്. സഹോദരന്‍ - ഷാനു സാബു. മൃതദേഹം ഞായറാഴ്‍ച തിരുവനന്തപുരത്ത് എത്തിച്ച ശേഷം ശാന്തികവാടത്തില്‍ സംസ്‍കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/26450/expatriate-keralite-dies-in-dubai)