---
title: "മരുഭൂമിയിലുണ്ടായ വാഹനാപകടകത്തില്‍ മലയാളി യുവാവ് മരിച്ചു "
english_title: "A Malayalee youth died in a car accident in the desert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/265/a-malayalee-youth-died-in-a-car-accident-in-the-desert"
published_at: "2021-09-26T11:43:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61500fdc27ac1_death.jpg"
keywords: []
---

# മരുഭൂമിയിലുണ്ടായ വാഹനാപകടകത്തില്‍ മലയാളി യുവാവ് മരിച്ചു 

> **Lead Summary:** **അല്‍ ഐന്‍ :** അല്‍ ഐനില്‍ മരുഭൂമിയിലുണ്ടായ വാഹനാപകടകത്തില്‍ തൃശൂര്‍ ചെന്ത്രാപ്പിനി ചാമക്കാല തലശ്ശേരിക്കാരന്‍ അബ്ദുല്‍ ലത്തീഫ് മകന്‍ അസീം മരിച്ചു.

## Article Content

**അല്‍ ഐന്‍ :** അല്‍ ഐനില്‍ മരുഭൂമിയിലുണ്ടായ വാഹനാപകടകത്തില്‍ തൃശൂര്‍ ചെന്ത്രാപ്പിനി ചാമക്കാല തലശ്ശേരിക്കാരന്‍ അബ്ദുല്‍ ലത്തീഫ് മകന്‍ അസീം മരിച്ചു.

ദുബായ് കറാമയില്‍ ബിസിനസ് കണ്‍സല്‍ട്ടന്റായി ജോലി ചെയ്തു വരികയായിരുന്ന അസീം ഡിസേര്‍ട് സഫാരിക്കായി അല്‍ ഐനിലേക്ക് പോയതായിരുന്നു. മരുഭൂമിയില്‍ കുടുങ്ങിയ സുഹൃത്തിനെ രക്ഷിക്കാന്‍ മറ്റൊരു സുഹൃത്തിന്റെ വാഹനത്തില്‍ പോകുന്നതിനിടയിലാണ് വാഹനം മറിഞ്ഞു മരിച്ചത്.

മാതാവ് : സജിത. ഭാര്യ : ഹിബ അസീം. മക്കള്‍ : മുഹമ്മദ് ഇയാദ്, അഹമ്മദ് ആദം. സഹോദരങ്ങള്‍ : മുഹമ്മദ് റാഫി, സലിം, അബ്ദുല്‍ വാഹിദ്, ഹസീന, മുഹമ്മദ്, പരേതനായ അബ്ദുല്‍ റഹീം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/265/a-malayalee-youth-died-in-a-car-accident-in-the-desert)