കുവൈത്ത് സിറ്റി: (gcc.truevisionnews.com) തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ വീട്ടിൽ ബിനു വർഗീസിന്‍റെ മകൻ ഏദൻ വർഗീസ് ബിനു (11) കുവൈത്തിൽ അന്തരിച്ചു. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു ഏദൻ. അൽ അഹ്‌ലിയ സ്വിച്ച് ഗിയർ കമ്പിനിയിലെ ജീവനക്കാരനായ ബിനുവിന്‍റെയും ജഹ്‌റയിൽ നഴ്‌സായ മഞ്ജുവിന്‍റെയും ഏക മകനാണ്.
കുവൈത്ത് സെന്‍റ് ബേസിൽ ഓർത്തഡോക്‌സ് ഇടവകാംഗമാണ് ബിനു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
#Malayali #student #passedaway #Kuwait