ദുബായ് : (gcc.truevisionnews.com) ഷാർജ ദൈദിൽ അന്തരിച്ച പാലക്കാട് ലക്കിടി രാമകൃഷ്ണപ്പടി ശ്രീഗോഗുലത്തിൽ കാർത്തിക് സുകുമാരന്റെ (38) സംസ്കാരം നടത്തി.
റെഡിങ്ടൺ ഐടി കമ്പനിയിൽ സെയിൽസ് മാനേജരായിരുന്നു. ദുബായിൽ സ്വന്തമായി ഐടി സ്റ്റാർട്ടപ്പും നടത്തിയിരുന്നു. ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങി കായികയിനങ്ങളിലും സജീവമായിരുന്നു.
മാരത്തണിൽ പതിവായി ഓടുന്ന കാർത്തിക് കഴിഞ്ഞയാഴ്ച നടന്ന ദുബായ് മാരത്തണിലും പങ്കെടുത്ത് മെഡൽ നേടിയിരുന്നു. ഒറ്റപ്പാലം ലക്കിടിയിൽ ഫിറ്റ്നസ് സ്പോർട്സ് ക്ലബ്ബും നടത്തിയിരുന്നു.
സുകുമാരന്റെയും സരളയുടെയും മകനാണ്. സിനിമാ സംഘട്ടന സംവിധായകൻ മാഫിയാ ശശിയുടെ മകൾ സന്ധ്യയാണ് ഭാര്യ. മക്കൾ: വിധുല, പ്രേരണ, ആരാധന.
#KarthikSukumaran #who #passed #away #Sharjah #cremated