---
title: " ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി; യു​വാ​വ് അ​റ​സ്റ്റി​ൽ"
english_title: "#Narcotics #seized #electronic #game #equipment #Youth #arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/265979/narcotics-seized-electronic-game-equipment-youth-arrest"
published_at: "2025-01-26T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679608a3df6f5_IO.jpg"
keywords: []
---

#  ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി; യു​വാ​വ് അ​റ​സ്റ്റി​ൽ

> **Lead Summary:** **മ​നാ​മ: [** ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗം. ക​ളി​മ​ണ്ണു​നി​റ​ച്ച നി​ല​യി​ൽ ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു 439 ല​ഹ​രി​ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

## Article Content

**മ​നാ​മ: [** ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗം. ക​ളി​മ​ണ്ണു​നി​റ​ച്ച നി​ല​യി​ൽ ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു 439 ല​ഹ​രി​ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ദേ​ശ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് ഓ​ർ​ഡ​ർ ചെ​യ്ത​താ​യി​രു​ന്നു ഇ​ത്. വി​ലാ​സം മാ​റി ബ​ഹ്റൈ​ൻ ദ​മ്പ​തി​ക​ൾ​ക്ക് ല​ഭി​ച്ച വ​സ്തു അ​ഴി​ച്ചു​നോ​ക്കി‍യ​പ്പോ​ഴാ​ണ് നൈ​ലോ​ൺ ക​വ​റു​ക​ളി​ലാ​ക്കി ക​ളി​മ​ണ്ണ് നി​റ​ച്ച ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം ഉ​പ​ക​ര​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ണ്ട​ത്.

പാ​ഴ്സ​ൽ മ​റ്റാ​രു​ടെ​യോ വി​ലാ​സ​ത്തി​ൽ മാ​റി അ​യ​ച്ച​താ​ണെ​ന്നും, യ​ഥാ​ർ​ഥ പ്ര​തി‍യെ പി​ടി​കൂ​ടി‍യെ​ന്നും അ​ദ്ദേ​ഹം ഓ​ർ​ഡ​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/265979/narcotics-seized-electronic-game-equipment-youth-arrest)