മലയാളി പ്രവാസി സൗദിയിൽ അന്തരിച്ചു

മലയാളി പ്രവാസി സൗദിയിൽ അന്തരിച്ചു
Jan 27, 2025 08:04 AM | By akhilap

ജുബൈൽ: (gcc.truevisionnews.com) തിരുവനന്തപുരം നെടുമങ്ങാട് കരവളവ് സ്വദേശി നസറുദ്ധീൻ മുഹമ്മദ്‌ കുഞ്ഞ് (61) സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയ സറാറിൽ അന്തരിച്ചു.

എ.സി മെക്കാനിക് ആയിരുന്നു. 25 കൊല്ലമായി സൗദിയിൽ ആയിരുന്നു. പതിവ് പോലെ നസറുദ്ധീൻ ജോലി ചെയ്തിരുന്ന കട തുറക്കാഞ്ഞതിനാൽ തൊട്ടടുത്ത കച്ചവടക്കാർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

റൂമിൽ ഒറ്റക്കായിരുന്നു നസറുദ്ധീൻ താമസിച്ചിരുന്നത്. സുഹൃത്തുക്കൾ മുറിയിലെത്തി വിളിച്ചെങ്കിലും തുറക്കാത്തതിനാൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഫയർ സർവീസ് എത്തി റൂം തുറന്ന് പരിശോധിച്ചപ്പോൾ നസറുദ്ധീനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം മുലെജാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാരിയയിൽ തന്നെ സംസ്കരിക്കുമെന്ന് ജുബൈൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി അൻസാരി അറിയിച്ചു.

പിതാവ്: മുഹമ്മദ് കുഞ്ഞ്, മാതാവ്: അബോസ ബീവി, ഭാര്യ: റജീന നസറുദ്ധീൻ .

#Malayali #expatriate #died #Saudi

Next TV

Related Stories
ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

Jun 14, 2025 12:56 PM

ദുബൈയിലെ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

ദുബൈ മറീനയില്‍ താമസ കെട്ടിടത്തില്‍...

Read More >>
വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

Jun 13, 2025 09:46 PM

വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

വയനാട് സ്വദേശിനി ഒമാനിൽ...

Read More >>
മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

Jun 13, 2025 11:51 AM

മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

മലയാളി യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണ്...

Read More >>
'അതീവ ദുഖം, ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കായുള്ള പ്രാർത്ഥനകളുണ്ട് '; ആകാശദുരന്തത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

Jun 13, 2025 08:48 AM

'അതീവ ദുഖം, ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കായുള്ള പ്രാർത്ഥനകളുണ്ട് '; ആകാശദുരന്തത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

അഹമ്മദാബാദ് വിമാന ദുരന്തം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം...

Read More >>
കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

Jun 12, 2025 12:04 PM

കണ്ണൂർ സ്വദേശി യുവാവ് അജ്മാനിൽ മരിച്ചു; സന്ദർശക വീസയിലെത്തിയത് 20 ദിവസം മുൻപ്

സന്ദർശക വീസയിൽ യുഎഇയിലെത്തിയ മലയാളി യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories










News Roundup