---
title: "യുഎഇയില്‍ ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു"
english_title: "#Fuel #prices #month #February #announced #UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/267087/fuel-prices-month-february-announced-uae"
published_at: "2025-01-31T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c7beda6087_fual.jpg"
keywords: []
---

# യുഎഇയില്‍ ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

> **Lead Summary:** **അബുദാബി: **യുഎഇയില്‍ ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. രണ്ട് മാസത്തിന് ശേഷമാണ് യുഎഇയില്‍ ഇന്ധന വില വര്‍ധിക്കുന്നത്. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോൾ, ഡീസല്‍ വില തീരുമാനിക്കുന്നത്.

## Article Content

**അബുദാബി: **യുഎഇയില്‍ ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. രണ്ട് മാസത്തിന് ശേഷമാണ് യുഎഇയില്‍ ഇന്ധന വില വര്‍ധിക്കുന്നത്. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോൾ, ഡീസല്‍ വില തീരുമാനിക്കുന്നത്.

പുതിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വരുന്നത്. പുതിയ ഇന്ധനവില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.74 ദിര്‍ഹമാണ്.

ജനുവരി മാസം 2.61 ദിര്‍ഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.63 ദിര്‍ഹമാണ് പുതിയ നിരക്ക്. നിലവില്‍ 2.50 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.55 ദിര്‍ഹമാണ് ഫെബ്രുവരി മാസത്തെ നിരക്ക്. ജനുവരിയിൽ 2.43 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.82 ദിര്‍ഹം ആണ് നിരക്ക്. നിലവില്‍ ഇത് 2.68 ദിര്‍ഹം ആണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/267087/fuel-prices-month-february-announced-uae)