---
title: "അനുമതിയില്ലാതെ ഫോൺവിളി; വീട്ടുജോലിക്കാരി ബിൽ അടയ്ക്കണം"
english_title: "Phone call without permission; The housekeeper has to pay the bill"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/26710/phone-call-without-permission-the-housekeeper-has-to-pay-the-bill"
published_at: "2022-02-16T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cbad6d705f_phone.jpg"
keywords: []
---

# അനുമതിയില്ലാതെ ഫോൺവിളി; വീട്ടുജോലിക്കാരി ബിൽ അടയ്ക്കണം

> **Lead Summary:** **അബുദാബി:** ഉടമയുടെ അനുമതിയില്ലാതെ രാജ്യാന്തര ഫോൺ കോളുകൾ വിളിച്ച് അര ലക്ഷത്തിലേറെ രൂപ (2,574 ദിർഹം) കുടിശിക വരുത്തി ഒളിച്ചോടിയ വീട്ടുവേലക്കാരിയോട് ബിൽ അടയ്ക്കാൻ അൽഐൻ പ്രാഥമിക കോടതി ഉത്തരവിട്ടു.

## Article Content

**അബുദാബി:** ഉടമയുടെ അനുമതിയില്ലാതെ രാജ്യാന്തര ഫോൺ കോളുകൾ വിളിച്ച് അര ലക്ഷത്തിലേറെ രൂപ (2,574 ദിർഹം) കുടിശിക വരുത്തി ഒളിച്ചോടിയ വീട്ടുവേലക്കാരിയോട് ബിൽ അടയ്ക്കാൻ അൽഐൻ പ്രാഥമിക കോടതി ഉത്തരവിട്ടു.

കോടതി ചെലവും ഇവർ നൽകണം. ഗാർഹിക ഉപകരണങ്ങൾ ‍നശിപ്പിച്ചതിന് 2000 ദിർഹവും സാമ്പത്തിക, മാനസിക നഷ്ടമുണ്ടാക്കിയതിന് 5000 ദിർഹവും നൽകണമെന്ന് പരാതിക്കാർ വാദിച്ചെങ്കിലും മതിയായ തെളിവിന്റെ അഭാവത്തിൽ കോടതി തിരസ്കരിച്ചു. ഇവർ ഏതു രാജ്യക്കാരിയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/26710/phone-call-without-permission-the-housekeeper-has-to-pay-the-bill)