---
title: "അബ്ദുൽ റഹീമിന്റെ മോചനം വൈകും; ഏഴാം തവണയും കേസ് മാറ്റിവെച്ചു"
english_title: "#case #AbdulRahim #who #Saudi #jail #postponed #again."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/267462/case-abdulrahim-who-saudi-jail-postponed-again"
published_at: "2025-02-02T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f0e755d133_rahim.jpg"
keywords: []
---

# അബ്ദുൽ റഹീമിന്റെ മോചനം വൈകും; ഏഴാം തവണയും കേസ് മാറ്റിവെച്ചു

> **Lead Summary:** ** **സൗദി ജയലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് പരി​ഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. മോചന ഹർജി പരി​ഗണിക്കുന്നതാണ് റിയാദ് കോടതി മാറ്റിവെച്ചത്. കേസ് പരി​ഗണിക്കുന്നത് ഏഴാം തവണയാണ് കോടതി മാറ്റുന്നത്.

## Article Content

** **സൗദി ജയലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് പരി​ഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. മോചന ഹർജി പരി​ഗണിക്കുന്നതാണ് റിയാദ് കോടതി മാറ്റിവെച്ചത്. കേസ് പരി​ഗണിക്കുന്നത് ഏഴാം തവണയാണ് കോടതി മാറ്റുന്നത്.

നേരത്തെ കൂടുതൽ പഠനം ആവശ്യമാണെന്ന് പറഞ്ഞ് കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കേസ് ജനുവരി 15 ന് പരി​ഗണിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ അന്നും അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ടുളള ഹർജി പരി​ഗണിച്ചില്ല.

34 കോടിയിലേറെ രൂപ ദയാധനം നൽകിയതിനെ തുടർന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാക്കത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/267462/case-abdulrahim-who-saudi-jail-postponed-again)