---
title: "ഡ്രൈ​വി​ങ്ങി​നി​ടെ ഹൃ​ദ​യാ​ഘാ​തം; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദു​ബൈ​യി​ൽ മ​രി​ച്ചു"
english_title: "#Heartattack #driving #Kozhikode #Swadeshi #passedaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/267676/heartattack-driving-kozhikode-swadeshi-passedaway-dubai"
published_at: "2025-02-03T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a06ac5dc405_55.jpg"
keywords: []
---

# ഡ്രൈ​വി​ങ്ങി​നി​ടെ ഹൃ​ദ​യാ​ഘാ​തം; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദു​ബൈ​യി​ൽ മ​രി​ച്ചു

> **Lead Summary:** **ദു​ബൈ: [** ഡ്രൈ​വി​ങ്ങി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദു​ബൈ​യി​ൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി ച​ക്കും​ക​ട​വ് മു​ഹ​മ്മ​ദ് ഹ​നീ​ഫ​യാ​ണ് മ​രി​ച്ച​ത്. ഖ​വാ​നീ​ജി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് പോ​സ്റ്റി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

## Article Content

**ദു​ബൈ: [** ഡ്രൈ​വി​ങ്ങി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദു​ബൈ​യി​ൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി ച​ക്കും​ക​ട​വ് മു​ഹ​മ്മ​ദ് ഹ​നീ​ഫ​യാ​ണ് മ​രി​ച്ച​ത്. ഖ​വാ​നീ​ജി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കാ​ർ സ്ട്രീ​റ്റ് ലൈ​റ്റ് പോ​സ്റ്റി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്ക് അ​പ​ക​ട​ത്തി​ൽ ചെ​റി​യ പ​രി​ക്കേ​റ്റു. ഹ​നീ​ഫ​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ദു​ബൈ​യി​ലു​ള്ള ഹ​നീ​ഫ ഒ​രു അ​റ​ബ് വീ​ട്ടി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

മി​ർ​ദി​ഫ് എ​ച്ച്.​എം.​എ​സ് ഹോ​സ്പി​റ്റ​ലി​ലു​ള്ള മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കും. മാ​താ​വ്: റു​ഖി​യ (മ​റ​ക്കാ​ൻ ക​ട​വ്പ​റ​മ്പ്). ഭാ​ര്യ​യും ര​ണ്ട്​ മ​ക്ക​ളു​മു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/267676/heartattack-driving-kozhikode-swadeshi-passedaway-dubai)