---
title: "കുവൈത്തിൽ രണ്ടിടത്ത് താമസകെട്ടിടത്തിന് തീപിടിച്ചു; നാലു പേർക്ക് പരിക്ക് "
english_title: "#Fires #two #places #Kuwait #Four #people #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/267725/fires-two-places-kuwait-four-people-injured-NEW"
published_at: "2025-02-03T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a08bb4edb78_KWAITH.jpg"
keywords: []
---

# കുവൈത്തിൽ രണ്ടിടത്ത് താമസകെട്ടിടത്തിന് തീപിടിച്ചു; നാലു പേർക്ക് പരിക്ക് 

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിൽ തീപിടുത്തം.കഴിഞ്ഞദിവസമാണ് തീപിടുത്തമുണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിൽ തീപിടുത്തം.കഴിഞ്ഞദിവസമാണ് തീപിടുത്തമുണ്ടായത്.

ജാബർ അൽ അഹമ്മദ് ഏരിയയിലെ താമസ കെട്ടിടത്തിനാണ് തീപിടിച്ചത്.

സംഭവത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവസ്ഥലത്തെത്തിയ അ​ഗ്നിരക്ഷാ സേന ഉടൻ രക്ഷാപ്രവർത്തനം നടത്തുകയും വീട്ടിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.

തീ വ്യാപിക്കുന്നതും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതും ഒഴിവാക്കി. അൽ സൂർ, അൽ തഹ് രിർ കേന്ദ്രങ്ങളിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തീ പിടുത്തത്തിന്റെ കാരണം അധികൃതർ അന്വേഷിച്ചു വരികയാണ്.

അൽ വഫ്രയിൽ ഒരു ഫാമിലെ തൊഴിലാളികളുടെ താമസ സ്ഥലത്താണ് തീപിടിച്ചത്. അൽ വഫ്ര, അൽ നുവൈസീബ് എന്നിവിടങ്ങളിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേനകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/267725/fires-two-places-kuwait-four-people-injured-NEW)