ബാച്ചിലർ അപ്പാർട്ട്‌മെന്‍റിലെ കുളിമുറിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

ബാച്ചിലർ അപ്പാർട്ട്‌മെന്‍റിലെ കുളിമുറിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
Feb 4, 2025 11:20 AM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)  കുവൈത്തിലെ ഹവല്ലിയിൽ ഷെയർ ബാച്ചിലർ അപ്പാർട്ട്‌മെന്‍റിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രവാസിയുടെ മരണത്തെ തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി ഒപ്പം താമസിക്കുന്ന മറ്റൊരു പ്രവാസിയെ ഹവല്ലി സുരക്ഷാ അധികൃതർ കസ്റ്റഡിയിലെടുത്തു.

ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഹവല്ലിയിലെ മെഡിക്കൽ എമർജൻസിയിൽ നിന്ന് ലഭിച്ച അറിയിപ്പിനെത്തുടർന്ന് മെഡിക്കൽ സംഘം സംഭവസ്ഥലത്തെത്തിയപ്പോൾ അപ്പാർട്ട്‌മെന്‍റിന്‍റെ കുളിമുറിയിൽ കഴുത്തിൽ കയർ ചുറ്റിയ നിലയിൽ 47കാരനായ പ്രവാസിയെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് മെഡിക്കൽ സംഘം മരണം സ്ഥിരീകരിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികളും ഉൾപ്പെടെയുള്ള അധികൃതരെ ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും, സംശയം തോന്നിയതിനെത്തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി സംഭവം റിപ്പോർട്ട് ചെയ്ത സഹതാമസക്കാരനായ പ്രവാസിയെ കസ്റ്റഡിയിലെടുത്തു.

ഇയാളെ ചോദ്യം ചെയ്തപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമായിരിക്കും പ്രവാസി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം നൽകിയത്.








#expatriate #found #committed #suicide #shared #bachelor #apartment #Hawalli #Kuwait.

Next TV

Related Stories
പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 10, 2025 06:33 PM

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍...

Read More >>
ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

Jun 10, 2025 03:45 PM

ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി...

Read More >>
മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

Jun 10, 2025 11:36 AM

മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ്...

Read More >>
Top Stories










News Roundup