---
title: "കാണാതായ മലയാളി റിയാദിൽ കുത്തേറ്റ്​ മരിച്ച നിലയിൽ"
english_title: "#Missing #Malayali #stabbed #death #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/267966/missing-malayali-stabbed-death-riyadh"
published_at: "2025-02-04T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1f67073daa_fgfdg.jpg"
keywords: []
---

# കാണാതായ മലയാളി റിയാദിൽ കുത്തേറ്റ്​ മരിച്ച നിലയിൽ

> **Lead Summary:** **റിയാദ്: [** രണ്ട്​ ദിവസം മുമ്പ്​ കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത്​ കുത്തേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകൻ കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ ആണ്​ ശുമൈസിയിലെ താമസസ്ഥലത്ത് നിലയില്‍ കണ്ടത്​.

## Article Content

**റിയാദ്: [** രണ്ട്​ ദിവസം മുമ്പ്​ കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത്​ കുത്തേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകൻ കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ ആണ്​ ശുമൈസിയിലെ താമസസ്ഥലത്ത് നിലയില്‍ കണ്ടത്​.

ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ട്​. കെ.എം.സി.സി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ്. ഞായറാഴ്ച മുതലാണ്​ ഇദ്ദേഹത്തെ കാണാതായത്​. ഒറ്റയ്​ക്കായിരുന്നു താമസം.

സുഹൃത്തുക്കള്‍ ശുമൈസി പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. പോസ്​റ്റുമോർട്ടം അടുത്ത ദിവസം നടക്കുമെന്ന്​ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/267966/missing-malayali-stabbed-death-riyadh)