---
title: "കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു"
english_title: "#Malayali #died #collapsing #carpark"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268037/malayali-died-collapsing-carpark"
published_at: "2025-02-04T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a245941236d_gfgfdgfdr.jpg"
keywords: []
---

# കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

> **Lead Summary:** **റിയാദ്: [ **ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി റിയാദിലെ ഒരു സ്​കൂളിന്​ സമീപമുള്ള കാർ പാർക്കിങ്ങിൽ കുഴഞ്ഞുവീണ്​ മരിച്ചു. പാലക്കാട്​​ പട്ടാമ്പി കൊപ്പം നെടുബ്രക്കാട് അമയൂർ സ്വദേശി ചിരങ്ങാംതൊടി ഹനീഫ ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: [ **ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി റിയാദിലെ ഒരു സ്​കൂളിന്​ സമീപമുള്ള കാർ പാർക്കിങ്ങിൽ കുഴഞ്ഞുവീണ്​ മരിച്ചു. പാലക്കാട്​​ പട്ടാമ്പി കൊപ്പം നെടുബ്രക്കാട് അമയൂർ സ്വദേശി ചിരങ്ങാംതൊടി ഹനീഫ ആണ്​ മരിച്ചത്​.

സ്​പോൺസറുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സ്​കൂളിൽനിന്ന്​ കുട്ടികളെ കൂട്ടിക്കൊണ്ടു​വരാനായി പോയതാണ്​. വാഹനം നിർത്തി പുറത്തിറങ്ങി കുട്ടികളെ കാത്തുനിൽക്കു​േമ്പാൾ കുഴഞ്ഞുവീഴുകയായിരുന്നു. പരേതരായ മരക്കാർ, കദീജ എന്നിവരാണ്​ മാതാപിതാക്കൾ.

ഭാര്യ: സാജിദ, മക്കൾ: ഷിബിൻ, ഷിബിൽ, അനസ്. മൃതദേഹം റിയാദിൽ ഖബറടക്കും.

അതിനുവേണ്ടിയുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ടി.വി. ജുനൈദ് താനൂർ, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, റസാഖ് പൊന്നാനി എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268037/malayali-died-collapsing-carpark)