---
title: "ഫുജൈറയിൽ ഇനിമുതൽ  20 ശതമാനം ശമ്പള വർധന"
english_title: "#20 #percent #salary #hike #now #Fujairah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268494/20-percent-salary-hike-now-fujairah"
published_at: "2025-02-06T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4edb5d74c4_FUJAIRA.jpg"
keywords: []
---

# ഫുജൈറയിൽ ഇനിമുതൽ  20 ശതമാനം ശമ്പള വർധന

> **Lead Summary:** **ഫുജൈറ: ** ഫുജൈറ എമിറേറ്റിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ ഫെബ്രുവരി ഒന്നു മുതൽ 20 ശതമാനം വർധനയിൽ ഉത്തരവിട്ട് സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും.

## Article Content

**ഫുജൈറ: ** ഫുജൈറ എമിറേറ്റിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ ഫെബ്രുവരി ഒന്നു മുതൽ 20 ശതമാനം വർധനയിൽ ഉത്തരവിട്ട് സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും.

ജീവനക്കാരുടെ ജോലി സ്ഥിരതയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനത്തിൽ ഇത് പോസിറ്റീവായി പ്രതിഫലിക്കും.

തൊഴിലാളികൾക്ക് സാമ്പത്തികവും ജീവിതപരവുമായ ഭാരങ്ങൾ ലഘൂകരിക്കുന്നതിനും അവർക്കും അവരുടെ കുടുംബങ്ങൾക്കും മാന്യമായ ജീവിതം പ്രദാനം ചെയ്യുക എന്ന ഫുജൈറ സർക്കാരിന്‍റെ കാഴ്ചപ്പാടിന്‍റെ ഭാഗമാണ് ഈ തീരുമാനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268494/20-percent-salary-hike-now-fujairah)