---
title: "ന്യൂനമര്‍ദ്ദം; ഒമാനിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത"
english_title: "#low #pressure #Chance #rain #Oman #from #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/268580/low-pressure-chance-rain-oman-from-today"
published_at: "2025-02-07T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5a69f324ac_rain.jpg"
keywords: []
---

# ന്യൂനമര്‍ദ്ദം; ഒമാനിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

> **Lead Summary:** **മസ്കറ്റ് : ** ഒമാനിൽ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്.

## Article Content

**മസ്കറ്റ് : ** ഒമാനിൽ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്.

ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി മു​സ​ന്ദം ഗ​വ​ര്‍ണ​റേ​റ്റ്, ഒ​മാ​ന്‍ തീ​ര​ദേ​ശ മേ​ഖ​ല​ക​ള്‍, അ​ല്‍ ഹ​ജ​ര്‍ പ​ര്‍വ​ത​നി​ര​ക​ളു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നീ ​പ്രദേശങ്ങളില്‍ ഭാ​ഗി​കമായ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

ഈ ദിവസങ്ങളില്‍ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഉയര്‍ന്ന തിരമാലകൾക്കുള്ള സാധ്യതയുമുണ്ട്. താപനിലയില്‍ കുറവുണ്ടാകുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/268580/low-pressure-chance-rain-oman-from-today)