റിയാദ്: (gcc.truevisionnews.com) പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി മോഹനൻ തങ്കപ്പൻ ആചാരി (63) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ അന്തരിച്ചത്.
പ്രമേഹ രോഗിയായിരുന്ന മോഹനൻ ഹൃദയാഘാതത്തെ തുടർന്ന് അൽ ഖോബാറിലെ ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ജുബൈലിലെ ഒരു കമ്പനിയിൽ അക്കൗണ്ടൻറായിരുന്നു.
ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
#heartattack #Expatriate #Malayali #died #SaudiArabia