ദുബൈ: (gcc.truevisionnews.com) ആലപ്പുഴ ജില്ല ആദിക്കാട്ടുകുളങ്ങര രിഫായി, വള്ളിവിള കിഴക്കതിൽ നാസറുദീൻ (59) ദുബൈയിൽ അന്തരിച്ചു. മക്കൾ: നഹാസ് (ദുബൈ), നജ്മ (പന്തളം). മരുമകൻ: ഷെഫിൻ (വാർഡ് മെമ്പർ, നഗരസഭ പന്തളം).
കഴിഞ്ഞ ബുധനാഴ്ച താമസ സ്ഥലത്തിനടുത്ത് കുഴഞ്ഞുവീണ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
#Expatriate #Malayali #passedaway #Dubai