---
title: "സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു "
english_title: "#Saudi #expatriate #died "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/269280/saudi-expatriate-died"
published_at: "2025-02-10T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9db9ad93df_DEATH.jpg"
keywords: []
---

# സൗദി പ്രവാസി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **ദമ്മാം: **ദീർഘകാല സൗദി പ്രവാസിയായിരുന്ന മലയാളി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ വടക്കാഞ്ചേരി ആറ്റത്ര സ്വദേശി ചിറമ്മൽ വീട്ടിൽ തോമസിന്റെ മകൻ ഷൈജു ആണ് മരിച്ചത്.

## Article Content

**ദമ്മാം: **ദീർഘകാല സൗദി പ്രവാസിയായിരുന്ന മലയാളി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ വടക്കാഞ്ചേരി ആറ്റത്ര സ്വദേശി ചിറമ്മൽ വീട്ടിൽ തോമസിന്റെ മകൻ ഷൈജു ആണ് മരിച്ചത്.

അർബുദ രോ​ഗത്തെ തുടർന്ന് ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു. ദമ്മാം സാമിൽ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷൈജു നവയു​ഗം സാംസ്കാരിക വേദി റാക്ക ഈസ്റ്റ് യൂണിറ്റ് മുൻ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

ഖോബാർ മേഖല കമ്മിറ്റി അം​ഗവുമായിരുന്നു. പ്രിൻസിയാണ് ഷൈജുവിന്റെ ഭാര്യ. മക്കൾ : സാവിയോൺ, സാനിയ, ഇവാനിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/269280/saudi-expatriate-died)