---
title: "  ഷാർജയിൽ നീന്തൽ കുളത്തിൽ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു"
english_title: "#Malayali #youth #drowned #after #falling #swimming #pool #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/269363/malayali-youth-drowned-after-falling-swimming-pool-sharjah"
published_at: "2025-02-11T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aab4d5e1741_gcc_death.jpg"
keywords: []
---

#   ഷാർജയിൽ നീന്തൽ കുളത്തിൽ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** ഷാർജ**: ** ഷാർജയിൽ നീന്തൽ കുളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു. കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്റെ മകൻ ജോവ ജോൺസൺ തോമസ് ആണ് മരിച്ചത്.

## Article Content

ഷാർജ**: ** ഷാർജയിൽ നീന്തൽ കുളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു. കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്റെ മകൻ ജോവ ജോൺസൺ തോമസ് ആണ് മരിച്ചത്.

നീന്തൽക്കുളത്തിന്റെ സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടന്നു പോകവേ കാൽ വഴുതി വീഴുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ഞായർ രാത്രിയാണ് സംഭവം. 9 മാസമായി ഷാർജയിൽ എത്തിയിട്ട്.

ഓയിൽ കമ്പനിയിൽ കെമിക്കൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്. ജോവയുടെ പിതാവ് ജോൺസൺ ഫുജൈറയിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/269363/malayali-youth-drowned-after-falling-swimming-pool-sharjah)