---
title: "ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തില്‍ അന്തരിച്ചു"
english_title: "#heartattack #way #work #Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/269414/heartattack-way-work-expatriate-malayali-passedaway-kuwait"
published_at: "2025-02-11T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aaed5305368_dff.jpg"
keywords: []
---

# ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തില്‍ അന്തരിച്ചു

> **Lead Summary:** **കുവൈത്ത്‌സിറ്റി: [ ** അബ്ബാസിയയിലെ താമസസ്ഥലത്തുനിന്ന് ടാക്‌സിയില്‍ ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം. ചെങ്ങന്നൂര്‍ പുലിയൂര്‍ സ്വദേശി ഷാജി മംഗലശേരില്‍ ചാക്കോ അന്തരിച്ചു.

## Article Content

**കുവൈത്ത്‌സിറ്റി: [ ** അബ്ബാസിയയിലെ താമസസ്ഥലത്തുനിന്ന് ടാക്‌സിയില്‍ ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതം. ചെങ്ങന്നൂര്‍ പുലിയൂര്‍ സ്വദേശി ഷാജി മംഗലശേരില്‍ ചാക്കോ അന്തരിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. ടാക്‌സിയില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുട‍‍ർന്ന് ഡ്രൈവര്‍ ഫര്‍വാനിയ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചു.

സൗത്ത് സുറയിലെ സിവില്‍ ഐഡി ഓഫിസിലെ ടെക്‌നീഷ്യന്‍ ആണ് ഷാജി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഭാര്യ ഏലിയാമ്മ. മക്കള്‍ ശ്യാമ, ഹേമ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/269414/heartattack-way-work-expatriate-malayali-passedaway-kuwait)