കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
ടയറുകളും വിൻഡ്‌ഷീൽഡ് വൈപ്പറുകളും നല്ല നിലയിലാണെന്നും വേഗത കുറയ്ക്കണമെന്നും, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത്, വെള്ളപ്പൊക്കമുള്ള റോഡുകൾ ഒഴിവാക്കുക, വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക എന്നീ നിർദ്ദേശങ്ങളും പാലിക്കാൻ റോഡ് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
അതോടൊപ്പം മണിക്കൂറിൽ 08 - 40 കി.മീ വേഗതയിൽ കാറ്റും, ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്നും, ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും,നാളെ കാലാവസ്ഥ മെച്ചപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
#climate #change #Ministry #Interior #Kuwait #issued #warning #motorists