---
title: "യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 564 പേർക്ക് കോവിഡ്"
english_title: "covid to 564 people in the last 24 hours in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/27/covid-to-564-people-in-the-last-24-hours-in-the-uae"
published_at: "2021-09-16T18:07:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61433afd3ec17_Untitled-2.jpg"
keywords: []
---

# യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 564 പേർക്ക് കോവിഡ്

> **Lead Summary:** **അബുദാബി : **യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 564 പേർ കോവിഡ് ബാധിതരായതായും 650 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

## Article Content

**അബുദാബി : **യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 564 പേർ കോവിഡ് ബാധിതരായതായും 650 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഒരാൾ പേർ മരിച്ചതോടെ ആകെ മരണം 2069 ആയി. ആകെ രോഗികൾ: 7,31,307. രോഗമുക്തി നേടിയവർ:7,22,723. ചികിത്സയിലുള്ളവർ: 6515. വിവിധ രാജ്യക്കാരാണ് രോഗബാധിതർ. ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും വാക്സിനേഷൻ വ്യാപകമായി നടന്നുവരുന്നതായും അധികൃതർ പറഞ്ഞു.

യുഎഇയിൽ 3,11,171 പേർക്ക് കൂടി പിസിആർ പരിശോധന നടത്തിയതോടെ ആകെ കോവിഡ് പരിശോധന 79 ലക്ഷമായതായി അധികൃതർ അറിയിച്ചു.

ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/27/covid-to-564-people-in-the-last-24-hours-in-the-uae)