---
title: "ലൈ​സ​ൻ​സി​ല്ലാ​തെ ബി​സി​ന​സ് ന​ട​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി"
english_title: "Crackdown on foreigners running business without license"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/270125/crackdown-on-foreigners-running-business-without-license"
published_at: "2025-02-14T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aecaa28c1a1_Untitled-1.jpg"
keywords: []
---

# ലൈ​സ​ൻ​സി​ല്ലാ​തെ ബി​സി​ന​സ് ന​ട​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി

> **Lead Summary:** കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​പാ​ര ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മം 

## Article Content

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​പാ​ര ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മം 

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ടു​നി​യ​മം ത​യാ​റാ​ക്കി. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

തെ​റ്റാ​യ​തോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ ആ​യ പ​ര​സ്യ​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും നി​രോ​ധി​ക്കും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രു​ടെ പേ​രു​ക​ൾ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ നി​യ​ന്ത്രി​ക്കാ​നും നീ​തി​പൂ​ർ​വ​മാ​യ മ​ത്സ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് വി​പ​ണി​യെ സം​ര​ക്ഷി​ക്കാ​നു​മാ​ണ് ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി നി​യ​മ പ​രി​ഷ്കാ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​യ​മ​വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ക്ഷേ​പ​ക​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന സു​താ​ര്യ​മാ​യ വി​പ​ണി​യും സ​മ്പ​ദ് വ്യ​വ​സ്ഥ​യും സൃ​ഷ്ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ ല​ക്ഷ്യം വെ​ക്കു​ന്ന​ത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/270125/crackdown-on-foreigners-running-business-without-license)