---
title: "'പകൽ ചൂടും രാത്രിയിൽ തണുപ്പും' ; റമദാന്‍റെ ആദ്യ ആഴ്ചയിൽ ശൈത്യ കാലത്തോട് വിടപറയാൻ കുവൈത്ത്"
english_title: "#kuwait #bid #farewell #winter #during #first #week #ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/270628/kuwait-bid-farewell-winter-during-first-week-ramadan"
published_at: "2025-02-16T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1acb6d26c9_ramdan.jpg"
keywords: []
---

# 'പകൽ ചൂടും രാത്രിയിൽ തണുപ്പും' ; റമദാന്‍റെ ആദ്യ ആഴ്ചയിൽ ശൈത്യ കാലത്തോട് വിടപറയാൻ കുവൈത്ത്

> **Lead Summary:** കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസം പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദേൽ അൽ-സാദൂൺ വെളിപ്പെടുത്തി.

## Article Content

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസം പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദേൽ അൽ-സാദൂൺ വെളിപ്പെടുത്തി.

ജ്യോതിശാസ്ത്രപരമായി മാർച്ച് 1നാണ് റമദാൻ ആരംഭിക്കുന്നത്. വിശുദ്ധ മാസം ആരംഭിക്കുന്നതോടെ പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും.

രാത്രിയിൽ തണുപ്പും അനുഭവപ്പെടും. ഈ കാലയളവിനൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അൽ-സാദൂൺ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/270628/kuwait-bid-farewell-winter-during-first-week-ramadan)