---
title: "ദുബൈയിലെ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം"
english_title: "#fire #breaks #out #residential #building #Dubai #Marina."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/270859/fire-breaks-out-residential-building-dubai-marina"
published_at: "2025-02-17T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b313f025541_fire.jpg"
keywords: []
---

# ദുബൈയിലെ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം

> **Lead Summary:** **ദുബൈ: **ദുബൈ മരീനയിലെ താമസ കെട്ടിടത്തില്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

## Article Content

**ദുബൈ: **ദുബൈ മരീനയിലെ താമസ കെട്ടിടത്തില്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ജുമൈറ ലേക്ക്സ് ടവേഴ്സ് ട്രാം സ്റ്റേഷന് സമീപമുള്ള ഡ്രീം ടവര്‍ എ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 29 നിലകളുള്ള കെട്ടിടത്തിന് 174 മീറ്റര്‍ ഉയരമുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് കറുത്ത പുക ഉയരുന്നത് വീഡിയോയില്‍ കാണാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/270859/fire-breaks-out-residential-building-dubai-marina)