ബഹ്റൈനില്‍ കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ബഹ്റൈനില്‍ കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
Feb 18, 2022 07:50 PM | By Anjana Shaji

മനാമ : ബഹ്റൈനില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിബന്ധനകളില്‍ (Covid restrictions) അധികൃതര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ (Bahrain International Airport) എത്തുന്നവര്‍ക്ക് ഞായറാഴ്‍ച മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ ഇനി കൊവിഡ് പി.സി.ആര്‍ പരിശോധന (Covid PCR Test) നടത്തേണ്ട ആവശ്യമില്ല. രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള നിര്‍ബന്ധിത ക്വാറന്റീനും (Precautionary quarantine) ഒഴിവാക്കി.

രാജ്യത്തെ സിവില്‍ ഏവിയേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബഹ്റൈനില്‍ കൊവിഡ് പ്രതിരോധ ചുമതലയുള്ള ടാസ്ക് ഫോഴ്‍സ് നല്‍കിയ ശുപാര്‍ശകള്‍ ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം രാത്രി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. രാജ്യത്ത് കൊവിഡ് പോസിറ്റീവാകുന്നവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ബാധകമായ പ്രോട്ടോകോളിലും മാറ്റം വരുത്തിയിട്ടുണ്ട്.

നിലവില്‍ കൊവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ഇനി മുതല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. BeAware മൊബൈല്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്കും കൊവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല.

പുതിയ നിബന്ധനകള്‍ പ്രകാരം സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ടെല്‍ മാത്രമേ പരിശോധന നടത്തേണ്ടതുള്ളൂ. സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ റാപ്പിഡ് പരിശോധന നടത്തണം. ഈ പരിശോധനയില്‍ പോസിറ്റീവായാല്‍ ഏതെങ്കിലുമൊരു ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രത്തിലെത്തി പി.സി.ആര്‍ പരിശോധന നടത്താം.

അതല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ പോയും പരിശോധിക്കാം. 444 എന്ന നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ BeAware മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പരിശോധനയ്‍ക്കുള്ള അപ്പോയിന്റ്‍മെന്റ് എടുക്കാം. രാജ്യത്ത് കൊവിഡ് വാക്സിനേഷന്റെയും ബൂസ്റ്റര്‍ ഡോസിന്റെയും ഫലപ്രാപ്‍തി സംബന്ധിച്ച് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

വാക്സിനേഷന് ശേഷം ജനങ്ങള്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ ശേഷി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വ്യക്തികള്‍ കൊവിഡ് പ്രതിരോധത്തിനായി മാസ്‍ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കണം.

അതേസമയം രാജ്യത്ത് ഒന്‍പത് കമ്പനികളുടെ കൂടി റാപ്പിഡ് കൊവിഡ് പരിശോധനാ കിറ്റുകള്‍ ഉടന്‍ തന്നെ ലഭ്യമാവുമെന്ന് ആരോഗ്യ മേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ പറഞ്ഞു. കൊവിഡ് പരിശോധനാ കിറ്റുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കിറ്റുകള്‍ കൂടുതലായി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

വരും ദിവസങ്ങളില്‍ കുടുതല്‍ ടെസ്റ്റ് കിറ്റുകള്‍ രാജ്യത്ത് എത്തുമെന്നും നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോരിറ്റി ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം അല്‍ ജലാമ പറഞ്ഞു.

In Bahrain,covid announced further concessions on the terms

Next TV

Related Stories
ബലിപെരുന്നാൾ: കുവൈത്തിൽ 27 മുതൽ അവധി

Jun 9, 2023 10:18 PM

ബലിപെരുന്നാൾ: കുവൈത്തിൽ 27 മുതൽ അവധി

ജൂലൈ 3ന് ഓഫിസുകൾ തുറന്നു...

Read More >>
റിയാദില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

Jun 9, 2023 10:10 PM

റിയാദില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

ഇന്ധനം നിറയ്ക്കാനെത്തിയ ഒരു വാഹനത്തിലാണ് ആദ്യം...

Read More >>
കുട്ടികൾക്കായി പു​തി​യ പ​ദ്ധ​തി​യു​മാ​യി അ​ബൂ​ദ​ബി

Jun 9, 2023 09:56 PM

കുട്ടികൾക്കായി പു​തി​യ പ​ദ്ധ​തി​യു​മാ​യി അ​ബൂ​ദ​ബി

കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു​ള്ള സ്ഥാ​പ​നം ആ​രം​ഭി​ക്കാ​നാ​ണ്...

Read More >>
മസ്കത്തിൽ പ്രവാസി മലയാളി അന്തരിച്ചു

Jun 9, 2023 09:50 PM

മസ്കത്തിൽ പ്രവാസി മലയാളി അന്തരിച്ചു

മുക്കോടിയിൽ സൗത്തിൽ താമസിക്കുന്ന മനോജ് (46) മസ്കറ്റിൽ...

Read More >>
സു​ര​ക്ഷ ഉ​റ​പ്പാക്കുക; റാസല്‍ഖൈമയിലെ 1.8 ലക്ഷം കാമറകൾ

Jun 9, 2023 09:39 PM

സു​ര​ക്ഷ ഉ​റ​പ്പാക്കുക; റാസല്‍ഖൈമയിലെ 1.8 ലക്ഷം കാമറകൾ

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ള്‍ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള നി​താ​ന്ത പ​രി​ശ്ര​മ​ങ്ങ​ളി​ലാ​ണ് ആ​ഭ്യ​ന്ത​ര...

Read More >>
കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

Jun 9, 2023 09:23 PM

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്...

Read More >>
Top Stories