---
title: "ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "#Heartattack #Expatriate #Malayali #died #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/271083/heartattack-expatriate-malayali-died-kuwait"
published_at: "2025-02-18T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b44e979386c_dddd.jpg"
keywords: []
---

# ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ ** തൃശ്ശൂർ പഴയന്നൂർ കൊടവമ്പാടത്ത് വീട്ടിൽ കെ.ആർ. രവികുമാർ ഹൃദയാഘാതം മൂലം കുവൈത്തിൽ അന്തരിച്ചു. മംഗഫിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കുവൈത്ത് സിറ്റി: [ ** തൃശ്ശൂർ പഴയന്നൂർ കൊടവമ്പാടത്ത് വീട്ടിൽ കെ.ആർ. രവികുമാർ ഹൃദയാഘാതം മൂലം കുവൈത്തിൽ അന്തരിച്ചു. മംഗഫിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

20 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയായിരുന്നു. സ്പെഷലിസ്റ്റ് ടെക്‌നിക്കൽ സർവീസസ് കമ്പനിയിലെ കൺസൾട്ടന്റ് എൻജിനീയറായിരുന്നു.

കെഒസിയുടെ ഇൻസ്‌പെക്ഷൻ & കോറോഷൻ ടീം അംഗം കൂടിയായിരുന്നു രവികുമാർ. ഭാര്യ സുപ്രിയ ഏതാനും ദിവസങ്ങൾക്കു മുൻപാണ് നാട്ടിൽ അവധിക്ക് പോയത്. മക്കൾ: ചന്ദന (എൻജിനീയർ, ബെംഗളൂരു), നന്ദന (വിദ്യാർഥിനി, എൻഐടി കോഴിക്കോട്).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. പ്രമുഖ സാമൂഹിക സംഘടനയായ സ്വാന്തനം കുവൈത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. കുവൈത്ത് എൻജിനീയേഴ്‌സ് ഫോറം, ടിഇസി അലമ്നൈ അസോസിയേഷൻ എന്നിവിടങ്ങളിലും അംഗമായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/271083/heartattack-expatriate-malayali-died-kuwait)