---
title: "സൗദിയിൽ മലയാളി പള്ളിയിൽ  സുബ്ഹി നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു   "
english_title: "#Malayali #collapsed #died #during #Subhi #Namaz #church."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/271097/malayali-collapsed-died-during-subhi-namaz-church"
published_at: "2025-02-18T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b457e0e7040_death.jpg"
keywords: []
---

# സൗദിയിൽ മലയാളി പള്ളിയിൽ  സുബ്ഹി നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു   

> **Lead Summary:** **ജുബൈൽ: **പള്ളിയിൽ സുബ്​ഹി നമസ്​കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന്​ സമീപം നാരിയയിലെ ലേബർ ക്യാമ്പിനോട്​ ചേർന്നുള്ള പള്ളിയിൽ ഇടുക്കി തൊടുപുഴ സ്വദേശി അൻസാർ ഹസ്സൻ ആണ് മരിച്ചത്.

## Article Content

**ജുബൈൽ: **പള്ളിയിൽ സുബ്​ഹി നമസ്​കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന്​ സമീപം നാരിയയിലെ ലേബർ ക്യാമ്പിനോട്​ ചേർന്നുള്ള പള്ളിയിൽ ഇടുക്കി തൊടുപുഴ സ്വദേശി അൻസാർ ഹസ്സൻ ആണ് മരിച്ചത്.

നമസ്‌കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മുവാസാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊടുന്നനെയുള്ള അൻസാറി​െൻറ മരണം സുഹൃത്തുക്കളെയാകെ ദുഃഖത്തിലാഴ്ത്തി.

അൽ സുവൈദി കമ്പനിയുടെ കീഴിൽ അൽ മആദിൻ ഫോസ്ഫേറ്റിൽ ഇലക്ട്രിക്കൽ ടെക്‌നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/271097/malayali-collapsed-died-during-subhi-namaz-church)