ഉമ്മുൽഖുവൈൻ: (gcc.truevisionnews.com) രണ്ടു ദിവസം മുമ്പ് അജ്മാനി താമസസ്ഥലത്തുവെച്ച് മരിച്ച ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ അംഗവും വ്യവസായിയുമായ ഷൈൻ പാലത്തിങ്കൽ വിൻസെന്റിന്റെ (45) മൃതദേഹം എംബാമിങ്ങിനുശേഷം നാട്ടിലേക്ക് കൊണ്ടു പോയതായി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക, സെക്രട്ടറി റാഷിദ് പൊന്നാണ്ടി, സുഹൃത്ത് ഗസൽ എന്നിവർ അറിയിച്ചു.
ഇന്ത്യൻ അസോസിയേഷന്റെയും അഷ്റഫ് താമരശ്ശേരിയുടേയും നേതൃത്വത്തിലാണ് എംബാമിങ് ഉൾപ്പെടെ നടപടികൾ പൂർത്തീകരിച്ചത്. തൃശൂർ കാട്ടൂർ സ്വദേശിയാണ് ഷൈൻ പാലത്തിങ്കൽ വിൻസന്റ്. ഭാര്യ ലിമയും മക്കളായ ക്രിസ്, ക്രിസ്റ്റിന എന്നിവരും നാട്ടിലാണ്.
#deadbody #Malayalee #who #died #Ajman #brought #home