---
title: "കാ​ർ വൈദ്യുതി തൂ​ണി​ൽ ഇ​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു"
english_title: "#One #person #died #after #car #hit #electricity #pole"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/272294/one-person-died-after-car-hit-electricity-pole"
published_at: "2025-02-23T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bacaf4d31bc_gcc.jpg"
keywords: []
---

# കാ​ർ വൈദ്യുതി തൂ​ണി​ൽ ഇ​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഉ​മ്മു​സ​ഫാ​ഖ് റോ​ഡി​ൽ കാ​ർ വൈദ്യുതി തൂ​ണി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഉ​മ്മു​സ​ഫാ​ഖ് റോ​ഡി​ൽ കാ​ർ വൈദ്യുതി തൂ​ണി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം വൈദ്യുതി തൂ​ണി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം അ​ൽ വ​ഫ്ര ഫ​യ​ർ ബ്രി​ഗേ​ഡ് കൈ​കാ​ര്യം ചെ​യ്തു.

ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. മ​രി​ച്ച​യാ​ളെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. വാ​ഹ​നം സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/272294/one-person-died-after-car-hit-electricity-pole)