---
title: "വാ​ഹ​ന​ത്തി​ൽ മ​ദ്യ​വു​മാ​യെ​ത്തി​ പ​രാ​ക്ര​മം; പ​രി​ശോ​ധ​ന​ക്കി​ടെ ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പൊ​ലീ​സ്"
english_title: "#Driving #under#influence #alcohol #police #chased #arrested #accused #escaped #during #investigation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/272296/driving-underinfluence-alcohol-police-chased-arrested-accused-escaped-during-investigation"
published_at: "2025-02-23T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bacbd7c0f9b_gcc.jpg"
keywords: []
---

# വാ​ഹ​ന​ത്തി​ൽ മ​ദ്യ​വു​മാ​യെ​ത്തി​ പ​രാ​ക്ര​മം; പ​രി​ശോ​ധ​ന​ക്കി​ടെ ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പൊ​ലീ​സ്

> **Lead Summary:** കു​വൈ​ത്ത് സി​റ്റി: പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്കി​ടെ വാ​ഹ​ന​ത്തി​ൽ മ​ദ്യ​വു​മാ​യെ​ത്തി​യ പ്ര​തി​യു​ടെ പ​രാ​ക്ര​മം. വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ന്നീ​ട് പൊ​ലീ​സ് പി​ടി​കൂ​ടി.

## Article Content

കു​വൈ​ത്ത് സി​റ്റി: പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്കി​ടെ വാ​ഹ​ന​ത്തി​ൽ മ​ദ്യ​വു​മാ​യെ​ത്തി​യ പ്ര​തി​യു​ടെ പ​രാ​ക്ര​മം. വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ന്നീ​ട് പൊ​ലീ​സ് പി​ടി​കൂ​ടി.

ശ​നി​യാ​ഴ്ച അ​ബൂ​ഹ​ഫീ​ഫ ഏരി​യ​യി​ലാ​ണ് സം​ഭ​വം. അ​ഹ്മ​ദി സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ടേ​റ്റ് അ​ബൂ​ഹ​ഫീ​ഫ​യി​ൽ പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ എ​ത്തി​യ വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പൊ​ലീ​സ് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്താ​തെ ര​ക്ഷ​​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.

ഇ​തി​നി​ടെ ഒ​രു പൊ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പ​ട്രോ​ളിങ് സം​ഘം പി​ന്തു​ട​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. വാ​ഹ​നം പ​രി​ശോ​ധ​യി​ൽ മ​ദ്യം അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന കു​പ്പി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/272296/driving-underinfluence-alcohol-police-chased-arrested-accused-escaped-during-investigation)