---
title: "നി​യ​മം ലം​ഘി​ച്ച 22 വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി"
english_title: "#commercial #establishments #violated #rrules #closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/272304/commercial-establishments-violated-rrules-closed"
published_at: "2025-02-23T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bad305368e7_uyt.jpg"
keywords: []
---

# നി​യ​മം ലം​ഘി​ച്ച 22 വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** ഹ​വ​ല്ലി​യി​ൽ നി​യ​മം ലം​ഘി​ച്ച 22 വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** ഹ​വ​ല്ലി​യി​ൽ നി​യ​മം ലം​ഘി​ച്ച 22 വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

പ​രി​ശോ​ധ​നാ സ​മി​തി​യു​ടെ ശിപാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ണി​ജ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ അ​ൽ അ​ൻ​സാ​രി അ​റി​യി​ച്ചു. അ​ട​ച്ചു​പൂ​ട്ടി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ര​ണ്ട് പ​ര​സ്യ ക​മ്പ​നി​ക​ളും, ഒ​രു ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ഉ​ൾ​പ്പെ​ടു​ന്നു.

ഗി​ഫ്റ്റു​ക​ൾ, ആ​ഡം​ബ​ര വ​സ്തു​ക്ക​ൾ, ഷൂ​സ്, വാ​ച്ചു​ക​ൾ, ബാ​ഗു​ക​ൾ, ആ​ക്‌​സ​സ​റി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന 13 ക​ട​ക​ളും അ​ട​ച്ചു​പൂ​ട്ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ​ണ​മി​ട​പാ​ട് നി​രോ​ധി​ക്കു​ന്ന മ​ന്ത്രി​ത​ല ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​നാ​ൽ ഏ​ഴ് ഗാ​ർ​ഹി​ക തൊ​ഴി​ൽ റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫിസു​ക​ളും അ​ട​ച്ചു​പൂ​ട്ടി. ഇ​ല​ക്ട്രോ​ണി​ക് പേ​യ്മെ​ന്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​ക​രം ഈ ​ഓ​ഫിസു​ക​ൾ പ​ണം നേ​രി​ട്ട് സ്വീ​ക​രി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/272304/commercial-establishments-violated-rrules-closed)