സുഹൃത്തുക്കളോട് സംസാരിച്ചിരിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി യാംബുവിൽ അന്തരിച്ചു

സുഹൃത്തുക്കളോട് സംസാരിച്ചിരിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി യാംബുവിൽ അന്തരിച്ചു
Feb 23, 2025 01:27 PM | By Susmitha Surendran

യാംബു: (gcc.truevisionnews.com) ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് യാംബുവിൽ അന്തരിച്ചു . പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) ആണ് ശനിയാഴ്ച രാത്രി മരിച്ചത്.

റിയാദിൽ നിന്നും യാംബുവിലെത്തിയ സുഹൃത്തുക്കളെ വീട്ടിൽ സ്വീകരിച്ച് അവരോട് സംസാരിക്കുന്നതിനിടയിൽ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കളും കെട്ടിട ഉടമസ്ഥനായ സ്വദേശിയും കൂടി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഫൈസൽ അൽ നഈമി ലിമിറ്റഡ് കമ്പനിയുടെ വെസ്റ്റേൻ റീജിയനൽ മാനേജറായിരുന്ന നിയാസ് 12 വർഷത്തോളമായി യാംബുവിലുണ്ടായിരുന്നു.

ഭാര്യ റൈഹാനത്ത് യാംബു അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ ജീവനക്കാരിയാണ്. ചെറുവളപ്പിൽ ആലി മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ് നിയാസ്. ഏക മകൻ റയ്യാൻ മുഹമ്മദ് അൽമനാർ ഇന്റർനാഷനൽ സ്‌കൂൾ യു.കെ.ജി വിദ്യാർഥിയാണ്.

സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, നജീബ്, അബ്ദുന്നാസർ, സലിം, നവാസ്. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹവുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും അൽമനാർ സ്‌കൂൾ അധികൃതരും സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

നിയാസിന്റെ പെട്ടെന്നുള്ള വേർപ്പാട് ബന്ധുക്കളെയും നാട്ടിലും ഗൾഫിലുമുള്ള സുഹൃത്തുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

#young #man #from #Malappuram #died #Yambu #due #heart #attack.

Next TV

Related Stories
നടപടിയുമായി പാസി; വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ല, 500 പ്ര​വാ​സി​ക​ളു​ടെ വി​ലാ​സം നീ​ക്കി

Jun 10, 2025 09:24 AM

നടപടിയുമായി പാസി; വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ല, 500 പ്ര​വാ​സി​ക​ളു​ടെ വി​ലാ​സം നീ​ക്കി

വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ൽ 500 പ്ര​വാ​സി​ക​ളു​ടെ കൂ​ടി താ​മ​സ വി​ലാ​സ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽനി​ന്ന്...

Read More >>
വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

Jun 9, 2025 08:08 PM

വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

പ്രവാസി മലയാളി അബുദാബിയിൽ...

Read More >>
യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

Jun 9, 2025 02:36 PM

യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ...

Read More >>
'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

Jun 9, 2025 02:31 PM

'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ...

Read More >>
കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jun 9, 2025 11:08 AM

കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു...

Read More >>
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
Top Stories










News Roundup