---
title: "ഹൃദയാഘാതം;  പ്രവാസി മലയാളി  ജിദ്ദയിൽ അന്തരിച്ചു"
english_title: "#heart #attack  #Expatriate #Malayali #passed #away #Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/272483/heart-attack-expatriate-malayali-passed-away-jeddah"
published_at: "2025-02-24T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc093532375_dead.jpg"
keywords: []
---

# ഹൃദയാഘാതം;  പ്രവാസി മലയാളി  ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: ** ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കോട്ടക്കൽ സ്വദേശി ജിദ്ദയിൽ അന്തരിച്ചു . പാറമ്മൽ സ്വദേശി കൊടക്കാട്ടിൽ ഹൈദ്രസ് ആണ് മരിച്ചത്.

## Article Content

**ജിദ്ദ: ** ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കോട്ടക്കൽ സ്വദേശി ജിദ്ദയിൽ അന്തരിച്ചു . പാറമ്മൽ സ്വദേശി കൊടക്കാട്ടിൽ ഹൈദ്രസ് ആണ് മരിച്ചത്.

ത്വാഇഫിൽ നിന്ന് സ്പോൺസറുടെ കൂടെ ജിദ്ദയിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. 25 വർഷത്തോളമായി സൗദിയിൽ പ്രവാസിയായിരുന്നു.

ഭാര്യ: ഫാത്തിമ, മക്കൾ: ജാവേദ് അഹമ്മദ് (ദുബൈ), ഗസൻഫർ ഹൈദ്രസ്, ഹാദിൽ ഹൈദ്രസ്. ജിദാനി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/272483/heart-attack-expatriate-malayali-passed-away-jeddah)