---
title: "പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു"
english_title: "#Expatriate #Malayali #died #Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/272572/expatriate-malayali-died-jeddah"
published_at: "2025-02-24T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc43111bf25_gcc.jpg"
keywords: []
---

# പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

> **Lead Summary:** **ജിദ്ദ: **മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി ജിദ്ദയിൽ മരിച്ചു.

## Article Content

**ജിദ്ദ: **മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി ജിദ്ദയിൽ മരിച്ചു.

അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ജിദ്ദ അൽജിദാനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച്ച പുലർച്ചെയാണ് മരിച്ചത്. ജിദ്ദ അൽസാമിറിൽ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു സമീർ.

മരണാനന്തര തുടർ നടപടിക്രമങ്ങൾ നാട്ടുകാരുടെയും ബാർബർ കൂട്ടായ്മ, കെ.എം.സി.സി വെൽഫയർ വിങ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/272572/expatriate-malayali-died-jeddah)