---
title: " ഒമാനിലെ പ്രവാസികള്‍ക്ക് നാളെ മുതല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍"
english_title: "Free covid vaccine for expatriates in Oman from tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/27274/free-covid-vaccine-for-expatriates-in-oman-from-tomorrow"
published_at: "2022-02-19T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210f3a898e53_vaccine.jpg"
keywords: []
---

#  ഒമാനിലെ പ്രവാസികള്‍ക്ക് നാളെ മുതല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍

> **Lead Summary:** **മസ്‌കറ്റ്:** ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ പ്രവാസികള്‍ക്ക് നാളെ ( 2022 ഫെബ്രുവരി 20 ഞായറാഴ്ച) മുതല്‍ കൊവിഡ്-19 വാക്‌സിനുകള്‍ സൗജന്യമായി നല്‍കും.

## Article Content

**മസ്‌കറ്റ്:** ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ പ്രവാസികള്‍ക്ക് നാളെ ( 2022 ഫെബ്രുവരി 20 ഞായറാഴ്ച) മുതല്‍ കൊവിഡ്-19 വാക്‌സിനുകള്‍ സൗജന്യമായി നല്‍കും.

കൊവിഡ് -19 വാക്സിന്റെ ഒന്നും രണ്ടും ഡോസുകളും പുറമെ ബൂസ്റ്റര്‍ ഡോസും സൗജന്യമായി പ്രവാസികള്‍ക്ക് നല്‍കുമെന്നാണ് തെക്കന്‍ ബാത്തിന ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

റുസ്താഖ്, ബര്‍ക്ക എന്നി വിലായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12:30 വരെ വാക്‌സിന്‍ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/27274/free-covid-vaccine-for-expatriates-in-oman-from-tomorrow)