---
title: "റിയാദിൽ ലഹരിമരുന്ന് കടത്തിനെ ചൊല്ലി വെടിവയ്പ്പ്: പ്രതികൾ പിടിയിൽ "
english_title: "#Shooting #over #drug #trafficking #Riyadh #Suspects #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/272791/shooting-over-drug-trafficking-riyadh-suspects-arrested"
published_at: "2025-02-25T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd747399523_arrst.jpg"
keywords: []
---

# റിയാദിൽ ലഹരിമരുന്ന് കടത്തിനെ ചൊല്ലി വെടിവയ്പ്പ്: പ്രതികൾ പിടിയിൽ 

> **Lead Summary:** **റിയാദ് : ** തലസ്‌ഥാന നഗരിയിലെ അൽനദീം ഡിസ്ട്രിക്‌റ്റിൽ തോക്ക് ഉപയോഗിച്ച് വെടിവയ്പ്പ് നടത്തിയ കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**റിയാദ് : ** തലസ്‌ഥാന നഗരിയിലെ അൽനദീം ഡിസ്ട്രിക്‌റ്റിൽ തോക്ക് ഉപയോഗിച്ച് വെടിവയ്പ്പ് നടത്തിയ കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരിമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പ്രതികൾ ചേരിതിരിഞ്ഞ് വെടിവയ്പ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കേസിൽ പങ്കുള്ള ചിലർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചു.

കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിയാനും വെടിവയ്പ്പിന്റെ സാഹചര്യങ്ങൾ കണ്ടെത്താനും ശക്തമായ അന്വേഷണം ആരംഭിച്ചതായും സുരക്ഷാ ഏജൻസികൾ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിൽ കാറുകളിലെത്തിയ സംഘങ്ങൾ തോക്കുമായി ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/272791/shooting-over-drug-trafficking-riyadh-suspects-arrested)