സലാല: (gcc.truevisionnews.com) തിരൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ അന്തരിച്ചു . നിറമരത്തുർ വള്ളിക്കാഞ്ഞിരം സ്വദേശി തേക്കിൽ വീട്ടിൽ ഉസ്മാൻ ( 56) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 11.30ടെ ജോലി ചെയ്യുന്ന സ്വദേശിയുടെ വീടിന്റെ ഗേറ്റിന് സമീപം കുഴഞ്ഞ് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആംബുലൻസെത്തി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചു. ഏതാനും മാസം മുമ്പാണ് ജോലിക്കായി സലാലയിലെത്തിയത്.
നേരത്തെ സൗദിയിലും സലാലയിലും പ്രവാസിയായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹോദർ അലി ഹാജി സലാലയിലുണ്ട്. ഭാര്യ: ഫൗസിയ. മക്കൾ ഫാത്തിമ റിഫാന , ഫാത്തിമ റുഫൈദ, ഫാത്തിമ റിസ.
#native #Tirur #died #Salala #due #heart #attack.