---
title: "വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് നിർദേശിച്ച് സൗദി അറേബ്യ സുപ്രീം കോടതി"
english_title: "#SaudiArabia #Supreme #Court #advises #believers #observe #new #moon #Friday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/273292/saudiarabia-supreme-court-advises-believers-observe-new-moon-friday"
published_at: "2025-02-27T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c016220d2b6_masapiravi.jpg"
keywords: []
---

# വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് നിർദേശിച്ച് സൗദി അറേബ്യ സുപ്രീം കോടതി

> **Lead Summary:** റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് സുപ്രീം കോടതിയുടെ ആഹ്വാനം. ന​ഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ചന്ദ്രപ്പിറവി നിരീക്ഷിക്കാം.

## Article Content

റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് സുപ്രീം കോടതിയുടെ ആഹ്വാനം. ന​ഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ചന്ദ്രപ്പിറവി നിരീക്ഷിക്കാം.

കൂടാതെ, ഇത് ദൃശ്യമാകുന്നവർ വിവരം സമീപത്തെ കോടതിയെയോ ബന്ധപ്പെട്ട അതോറിറ്റികളെയോ അറിയിക്കുകയും വേണം. നാളെ മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നാണ് ​ഗോള ശാസ്ത്ര വിഭാ​ഗം അഭിപ്രായപ്പെട്ടിരുന്നത്.

അങ്ങനെ ദൃശ്യമായാൽ ശനിയാഴ്ച റമദാൻ ഒന്ന് ആയി കണക്കാക്കി വ്രതം ആരംഭിക്കും. നാളെ ചന്ദ്രക്കല ദൃശ്യമായില്ലെങ്കിൽ ഞായറാഴ്ചയായിരിക്കും നോമ്പ് ആരംഭിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/273292/saudiarabia-supreme-court-advises-believers-observe-new-moon-friday)