---
title: "ഒമാൻ തീരത്ത് അപൂർവ്വയിനം തിമിം​ഗലം ചത്ത് കരയ്ക്കടിഞ്ഞു"
english_title: "#rare #species #whale #died #washed #ashore #coast #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/273351/rare-species-whale-died-washed-ashore-coast-oman"
published_at: "2025-02-27T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c045f537cf5_dfd.jpg"
keywords: []
---

# ഒമാൻ തീരത്ത് അപൂർവ്വയിനം തിമിം​ഗലം ചത്ത് കരയ്ക്കടിഞ്ഞു

> **Lead Summary:** **മസ്കത്ത്: [ **ഒമാന്റെ അൽ വുസ്ത ​ഗവർണറേറ്റിൽ അറേബ്യൻ കടൽ കൂനൻ തിമിം​ഗലം ചത്ത് കരക്കടിഞ്ഞു. ​ഗവർണറേറ്റിലെ അൽ ജാസിർ തീരത്താണ് കഴിഞ്ഞ ദിവസം തിമിം​ഗലം കരക്കടിഞ്ഞത്.

## Article Content

**മസ്കത്ത്: [ **ഒമാന്റെ അൽ വുസ്ത ​ഗവർണറേറ്റിൽ അറേബ്യൻ കടൽ കൂനൻ തിമിം​ഗലം ചത്ത് കരക്കടിഞ്ഞു. ​ഗവർണറേറ്റിലെ അൽ ജാസിർ തീരത്താണ് കഴിഞ്ഞ ദിവസം തിമിം​ഗലം കരക്കടിഞ്ഞത്.

അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്തനിയാണ് അറേബ്യൻ കടൽ കൂനൻ തിമിം​ഗലം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

റോയൽ ഒമാൻ പോലീസ്, വാലി ഓഫിസ്, കൃഷി, മത്സ്യബന്ധനം, ജല വിഭവ മന്ത്രാലയം എന്നിവയുടെ അധികാരികൾ സംയുക്തമായി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/273351/rare-species-whale-died-washed-ashore-coast-oman)