---
title: "ജബൽ അലിയിൽ വാഹനാപകടത്തിൽ ട്രക്കിന് തീപിടിച്ചു; ഒരാൾ മരിച്ചു"
english_title: "#Truck #catches #fire #car #accident #JebelAli #One #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/273634/truck-catches-fire-car-accident-jebelali-one-died"
published_at: "2025-02-28T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1ec8764806_dfd.jpg"
keywords: []
---

# ജബൽ അലിയിൽ വാഹനാപകടത്തിൽ ട്രക്കിന് തീപിടിച്ചു; ഒരാൾ മരിച്ചു

> **Lead Summary:** **ദുബായ്: [ **ജബൽ അലിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ട്രക്ക് ഡ്രൈവർ മരിച്ചു. ഇയാൾ ഓടിച്ച ട്രക്കിന് തീപിടിച്ച് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

## Article Content

**ദുബായ്: [ **ജബൽ അലിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ട്രക്ക് ഡ്രൈവർ മരിച്ചു. ഇയാൾ ഓടിച്ച ട്രക്കിന് തീപിടിച്ച് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ട്രക്ക് പാതയിൽ നിന്ന് തെന്നിമാറി രണ്ടാമത്തെ ട്രക്കിലേക്ക് ഇടിച്ചുകയറുന്നതിന് മുമ്പ് തീപിടിച്ചതായി ദുബായ് പൊലീസ് പങ്കുവച്ച വീഡിയോയിൽ കാണാം.

തീപിടിത്തത്തെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും എതിർ പാതയിലേക്ക് മറിഞ്ഞ് എതിരെ വന്ന ട്രക്കുമായി ഇടിക്കുകയുമായിരുന്നു. തീപിടിച്ച ട്രക്കിന്റെ ഡ്രൈവർ അപകട സ്ഥലത്ത് തന്നെ മരിച്ചു, രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു.

ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദുബായ് പൊലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/273634/truck-catches-fire-car-accident-jebelali-one-died)