---
title: "ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ ഷീൽഡ് വേണ്ട; മാസ്ക്കിടണം"
english_title: "No shield on Qatar Airways flights; The mask should be worn"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/27377/no-shield-on-qatar-airways-flights-the-mask-should-be-worn"
published_at: "2022-02-20T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211f63a01bf4_uae.jpg"
keywords: []
---

# ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ ഷീൽഡ് വേണ്ട; മാസ്ക്കിടണം

> **Lead Summary:** **ദോഹ: **ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ യാത്രക്കാർക്ക് ഫെയ്‌സ് ഷീൽഡ് നിർബന്ധമില്ല. അതേസമയം യാത്രയിലുടനീളം ഫെയ്‌സ് മാസ്‌ക് നിർബന്ധമെന്ന വ്യവസ്ഥ തുടരും.

## Article Content

**ദോഹ: **ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ യാത്രക്കാർക്ക് ഫെയ്‌സ് ഷീൽഡ് നിർബന്ധമില്ല. അതേസമയം യാത്രയിലുടനീളം ഫെയ്‌സ് മാസ്‌ക് നിർബന്ധമെന്ന വ്യവസ്ഥ തുടരും.

കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിലാണ് ഫെയ്‌സ് ഷീൽഡ് ധരിക്കൽ നിബന്ധനയിൽ ഇളവ്. എന്നാൽ യാത്രക്കാരുടെയും കാബിൻ ക്രൂവിന്റെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ മാസ്‌ക് നിർബന്ധമാണെന്ന് കമ്പനി അധികൃതർ ട്വീറ്റിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/27377/no-shield-on-qatar-airways-flights-the-mask-should-be-worn)