മനാമ: (gcc.truevisionnews.com) ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബഹ്റൈനിൽ അന്തരിച്ചു. കൊല്ലം പുത്തൂർ, ചെറുമങ്ങാട് അനിലാലയത്തിൽ എ.അനിൽകുമാർ (47) ആണ് അന്തരിച്ചത്. 20 വർഷമായി ബഹ്‌റൈനിലെ മനാമയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. സംസ്കാരം മാർച്ച് 3ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
#heartattack #Expatriate #Malayali #passedaway #Bahrain