---
title: "അജ്മാനിലേക്ക് പെട്ടെന്ന് എത്താം, ദിവസേന രണ്ട് സർവീസുകൾ; ഒമാനിൽ നിന്നും പുതിയ ബസ് സർവീസ് ആരംഭിച്ചു"
english_title: "#Quick #access #Ajman #two #daily #services #Newbusservice #started #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/274142/quick-access-ajman-two-daily-services-newbusservice-started-oman"
published_at: "2025-03-03T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c56de5e4a95_dsf.jpg"
keywords: []
---

# അജ്മാനിലേക്ക് പെട്ടെന്ന് എത്താം, ദിവസേന രണ്ട് സർവീസുകൾ; ഒമാനിൽ നിന്നും പുതിയ ബസ് സർവീസ് ആരംഭിച്ചു

> **Lead Summary:** **മസ്കത്ത്: [ ** ഒമാനിൽ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച് പ്രമുഖ ​ഗതാ​ഗത കമ്പനിയായ അൽ ഖഞ്ചരി. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്.

## Article Content

**മസ്കത്ത്: [ ** ഒമാനിൽ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച് പ്രമുഖ ​ഗതാ​ഗത കമ്പനിയായ അൽ ഖഞ്ചരി. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്.

അജ്മാനിൽ നിന്നും മസ്കത്തിലേക്കും ദിവസേന രണ്ട് സർവീസുകൾ ഉണ്ടാകും. ഒരു ഭാ​ഗത്തേക്ക് പത്ത് റിയാലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കുമാണ് മസ്കത്തിൽ നിന്നും ബസുകൾ സർവീസ് ആരംഭിക്കുന്നത്.

അജ്മാനിൽ നിന്ന് രാവിലെ 9 മണിക്കും 11 മണിക്കും സർവീസുകൾ ഉണ്ടാകും. 1998ൽ ആരംഭിച്ച സ്വദേശി ​ഗതാ​ഗത കമ്പനിയാണ് അൽ ഖഞ്ചരി.

ഒമാനിലെ ദുകം ​ഗവർണറേറ്റിലേക്കും റിയാദ്, ദുബൈ എന്നിവിടങ്ങളിലേക്കും അൽ ഖഞ്ചരി സർവീസ് നടത്തുന്നുണ്ട്.

ഉംറ അടക്കമുള്ള ആവശ്യങ്ങൾക്ക് മക്കയിലും മദീനയിലും പോകുന്നവർ മസ്കത്തിൽ നിന്നും റിയാദിലേക്കുള്ള ഖഞ്ചരി ബസ് സർവീസുകൾ ധാരാളമായി ഉപയോ​ഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ റൂട്ടുകളിൽ തിരക്കും വർധിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/274142/quick-access-ajman-two-daily-services-newbusservice-started-oman)