---
title: "കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു   "
english_title: "#Kannur #native #dies #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/274263/kannur-native-dies-riyadh"
published_at: "2025-03-04T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6614e29d9b_dead.jpg"
keywords: []
---

# കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു   

> **Lead Summary:** **റിയാദ്​: **രക്തസമ്മർദം ഉയർന്നതിനെ തുടർന്ന്​ റിയാദ്​ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു.

## Article Content

**റിയാദ്​: **രക്തസമ്മർദം ഉയർന്നതിനെ തുടർന്ന്​ റിയാദ്​ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു.

കണ്ണൂർ കരിമ്പം കുറുമാതൂർ കൊണിയൻകണ്ടി ഹൗസിൽ പ്രകാശൻ (48) ആണ്​ ഈ മാസം ഒന്നിന്​ മരിച്ചത്​. റിയാദിൽനിന്ന്​ 70 കിലോമീറ്ററകലെ മുസാഹ്​മിയയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ താമസസ്ഥലത്ത്​ വെച്ചാണ്​ അസുഖബാധിതനായത്​.

ഭാര്യ: ടി.കെ.​ മഞ്​ജുള. മക്കൾ: ആവണി, ആദിത്​. മൃതദേഹം ഇന്ന്​ വൈകീട്ട് നാട്ടിൽ കൊണ്ടുപോകും. ഇതിനാവശ്യമായ നിയമനടപടിക്രമങ്ങൾ ഒ.ഐ.സി.സി മുസാഹ്​മിയ യൂനിറ്റ്​ പ്രവർത്തകരും ഭാരവാഹികളായ ജയൻ മാവിള, ശ്യാം എന്നിവരും പൊതുപ്രവർത്തകൻ നാസർ കല്ലറയും ചേർന്നാണ്​ പൂർത്തീകരിച്ചത്​. പ്രകാശ​െൻറ സ്​പോൺസറും സുഹൃത്തുക്കളും ആവശ്യമായ സഹായം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/274263/kannur-native-dies-riyadh)