മസ്‌കത്ത്: (gcc.truevisionnews.com) തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബനീ ബൂ അലി വിലായത്തിൽ കൊലപാതകക്കുറ്റവുമായി ബന്ധപ്പെട്ട് പ്രവാസി അറസ്റ്റിലായി. ഏഷ്യൻ രാജ്യക്കാരനെയാണ് റോയൽ ഒമാൻ പൊലീസ് പിടികൂടിയത്.
കൊല്ലപ്പെട്ടത് ഇതേ രാജ്യക്കാരനായ മറ്റൊരു പ്രവാസിയാണ്. വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റോയൽ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
അറസ്റ്റിലായ പ്രവാസിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണ്.
#Expatriate #killed #Oman #expatriate #same #country #arrested